ആയുഷ്മാൻ ഖുറാന നായകനായെത്തുന്ന ആർട്ടിക്കിൾ 15ന്‍റെ ടീസർ പുറത്തിറങ്ങി. അനുഭവ് സിൻഹയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശുഭ് മംഗൾ സാവ്ധാൻ, അന്ധാദൂൻ, ബദായ് ഹോ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ആയുഷ്മാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് ആർട്ടിക്കിൾ 15.
രാഷ്ട്രീയം പറഞ്ഞ് ആയുഷ്മാൻ ഖുറാനയുടെ 'ആർട്ടിക്കിൾ 15' ടീസർ - aayushman khuranna new movie
മുൾക്ക്, രാ വൺ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അനുഭവ് സിൻഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായാണ് ആയുഷ്മാൻ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കും പോലെ തുല്യതക്ക് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വേർതിരിച്ച് കാണാതിരിക്കാനുള്ള ഓരോ പൗരന്‍റെയും അവകാശത്തെയും മൗലിക സ്വാതന്ത്യ്രങ്ങളെയും പരാമർശിച്ച് കൊണ്ടാണ് ടീസറിന്‍റെ തുടക്കം.
ഇതാദ്യമായാണ് ആയുഷ്മാൻ പൊലീസ് വേഷത്തിലെത്തുന്നത്. തുടർച്ചയായി ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിക്കുന്ന നടനായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആയുഷ്മാന്‍റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും.