കേരളം

kerala

ETV Bharat / sitara

AARATTU MOVIE: 'നേനു ചാല ഡെയ്‌ഞ്ചറസ്'; മാസായി മോഹൻലാല്‍, ആവേശമായി 'ആറാട്ട്' ട്രെയിലർ - ആവേശമായി ആറാട്ട് ട്രെയിലർ

ഫെബ്രുവരി 10നാണ് ചിത്രത്തിന്‍റെ തിയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

AARATTU OFFICIAL TRAILER  AARATTU MOVIE  AARATTU MOVIE mohanlal  neyyattinkara gopan  AARATTU lalettan  ആറാട്ട് ട്രെയിലർ പുറത്തിറങ്ങി  ആറാട്ട് ട്രെയിലർ  ആറാട്ട് മോഹൻലാൽ  നെയ്യാറ്റിൻകര ഗോപൻ  ആറാട്ട് ലാലേട്ടൻ  ബി ഉണ്ണികൃഷ്‌ണൻ  ആവേശമായി ആറാട്ട് ട്രെയിലർ  എ.ആർ റഹ്‌മാൻ ആറാട്ട്
AARATTU MOVIE: 'നേനു ചാല ഡെയ്‌ഞ്ചറസ്'; മാസായി മോഹൻലാൻ, ആവേശമായി 'ആറാട്ട്' ട്രെയിലർ

By

Published : Feb 4, 2022, 6:53 PM IST

ആക്ഷനും കോമഡിക്കും പ്രധാന്യം നൽകി മോഹൻലാൽ- ബി ഉണ്ണികൃഷണൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ആറാട്ടിന്‍റെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി. മാടമ്പി, ഗ്രാൻ്റ്മാസ്റ്റർ, വില്ലൻ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മോഹൻലാൽ - ബി. ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആറാട്ടിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

പുലിമുരുകന് ശേഷം ഉദയകൃഷ്‌ണ മോഹൻലാലിനായി രചന നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആറാട്ടിന്. ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൽലാൽ ചിത്രത്തിലെത്തുക. കന്നഡ ചിത്രം കെജിഎഫിലെ ഗരുഡയായി പ്രേക്ഷകരെ വിറപ്പിച്ച രാമചന്ദ്ര രാജുവാണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്.

ചിത്രത്തിന്‍റെ ഒരു ഗാനരംഗത്തിൽ സംഗീത മാന്ത്രികൻ എ.ആർ റഹ്‌മാനും എത്തുന്നുണ്ട്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സിദ്ദിഖ്, സായ്‌കുമാർ, വിജയരാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, നേഹ സക്‌സേന, സ്വാസിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ALSO READ:ഉണ്ണി മുകുന്ദന്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌ ; സന്തോഷം പങ്കുവച്ച്‌ താരം

ടീസറിലേത് പോലെത്തന്നെ രാഹുൽ രാജിന്‍റെ പശ്ചാത്തല സംഗീതം ട്രെയിലറിലും പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്നുണ്ട്. 2021 ഒക്ടോബർ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി 10നാണ് പുതുക്കിയ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details