മൂന്ന് സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങൾ ഒറ്റ സിനിമയിൽ മൂന്ന് കഥകളിലായി ദൃശ്യവത്കരിച്ച മലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ ആണും പെണ്ണും ഒടിടിയിൽ റിലീസായി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസായത്. മാർച്ച് 26ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ലോക്ക്ഡൗൺ ആയതോടെ നിർത്തി വച്ചിരുന്നു.
ആഷിക് അബു, വേണു, ജയ്.കെ എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങിയ മൂന്ന് ചിത്രങ്ങളാണ് സിനിമയിലുള്ളത്. ചെറുക്കനും പെണ്ണും എന്ന പേരിലുള്ള ആഷിക് ആബു ചിത്രത്തിന്‍റെ രചന ഉണ്ണി.ആർ ആണ്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചെറുക്കനും പെണ്ണും എന്ന ഭാഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഉറൂബിന്‍റെ രാച്ചിയമ്മയെ അടിസ്ഥാനമാക്കി വേണു സംവിധാനം ചെയ്ത ഭാഗത്തിൽ പാർവ്വതി തിരുവോത്തും ആസിഫ് അലിയുമാണ് അഭിനേതാക്കൾ.