ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്‌ച നടത്തി ബോളിവുഡ് നടൻ ആമിർ ഖാനും ചലച്ചിത്രനിർമാതാവ് കിരൺ റാവുവും. ശ്രീനഗറിലെ രാജ്ഭവനിലെത്തിയാണ് ആമിർ ഖാനും മുൻ ഭാര്യ കൂടിയായ കിരൺ റാവുവും ഗവർണറെ സന്ദർശിച്ചത്.
കൂടിക്കാഴ്‌ചയിൽ കശ്‌മീരിന്‍റെ പുതിയ ചലച്ചിത്ര നയം ചർച്ച ചെയ്‌തതായും അതിന്‍റെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ അറിയിച്ചു.
ജമ്മു കശ്‌മീരിലേക്ക് കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ് കൊണ്ടുവരുന്നതിനും ബോളിവുഡിന്‍റെ പ്രിയപ്പെട്ട ലൊക്കേഷനായി കശ്‌മീരിനെ മാറ്റുന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്‌തു. ഇതാദ്യമായല്ല കശ്‌മീരിനെ സിനിമ ചിത്രീകരണത്തിനുള്ള പ്രധാന ലൊക്കേഷനായി മാറ്റണമെന്ന വിഷയത്തിൽ ചർച്ച നടത്തുന്നത്.
Also Read: വിജയ് യേശുദാസും അനിരുദ്ധും കീരവാണിയും ; ബ്രഹ്മാണ്ഡ ചിത്രത്തിലെ 'സൗഹൃദ ഗാനം' പുറത്ത്
ജമ്മു കശ്‌മീർ താഴ്വരയുടെ മനോഹാരിത സിനിമയിൽ കൊണ്ടുവരുന്നതിന്, സിനിമാപ്രവർത്തകരെ പോലെ സർക്കാരും ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്.