ഭക്ഷണം നല്‍കാനെത്തിയ സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് പരാതിപ്പെടുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം ഒട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മൂക്ക് മുറിഞ്ഞ് രക്തം വരുന്ന മുഖവുമായാണ് ഹിതേഷ ചന്ദ്രാണി എന്ന യുവതി വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അതിന് പിന്നാലെ ആരോപണ വിധേയനായ ഡെലിവറി ബോയി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യുവാവ് രംഗത്തെത്തി. വിഷയം വലിയ ചര്‍ച്ചയായതോടെ സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടി പരിണീതി ചോപ്ര. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
സൊമാറ്റോ ഡെലിവറി ബോയ് വിവാദത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട് നടി പരിണീതി ചോപ്ര - Zomato Delivery Boy Parineeti Chopra
ഡെലിവറി ബോയി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ യുവതിയെ ശിക്ഷിക്കണമെന്നുമാണ് പരിണീതി ചോപ്ര കുറിച്ചത്
ഡെലിവറി ബോയി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ യുവതിയെ ശിക്ഷിക്കണമെന്നുമാണ് പരിണീതി കുറിച്ചത്. 'സോമാറ്റോ ഇന്ത്യ, ദയവായി സത്യം കണ്ടുപിടിച്ച് പുറത്തുകൊണ്ടുവരൂ... ആ മനുഷ്യന്‍ നിരപരാധിയാണെങ്കില്‍ (ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്) യുവതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങളെ സഹായിക്കൂ. ഇത് മനുഷ്യത്വമില്ലായ്മയും നാണംകെട്ടതും ഹൃദയം തകര്‍ക്കുന്നതുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാനാവുക എന്ന് പറഞ്ഞുതരൂ...' എന്നാണ് പരിണീതി കുറിച്ചത്. കൂടാതെ സൊമാറ്റോ ഇന്ത്യയെ ടാഗ് ചെയ്‌തിട്ടുമുണ്ട് താരം. ബെംഗളൂരിലാണ് സംഭവം നടന്നത്. യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സൊമാറ്റോ ഡെലിവറി ബോയ് കാമരാജിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍റ് ചെയ്‌തു.