കേരളം

kerala

ETV Bharat / sitara

ബിജോയ് നമ്പ്യാരുടെ വെബ് സീരീസ് 'തായിഷ്' ടീസര്‍ പുറത്തിറങ്ങി - Taish Official Teaser out

സീ 5ല്‍ ആറ് എപ്പിസോഡുകളായാണ് 'തായിഷ്' സീരീസ് സ്ട്രീം ചെയ്യുക

ZEE5 Original Series and Film Taish Official Teaser out  ബിജോയ് നമ്പ്യാരുടെ വെബ് സീരിസ് 'തായിഷ്' ടീസര്‍ പുറത്തിറങ്ങി  'തായിഷ്' ടീസര്‍ പുറത്തിറങ്ങി  Taish Official Teaser out  ZEE5 Original Series and Film Taish
ബിജോയ് നമ്പ്യാരുടെ വെബ് സീരിസ് 'തായിഷ്' ടീസര്‍ പുറത്തിറങ്ങി

By

Published : Oct 11, 2020, 7:48 PM IST

മലയാളിയായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‌ത ബോളിവുഡ് വെബ് സീരീസ് 'തായിഷ്'ന്‍റെ ടീസര്‍ പുറത്തിറങ്ങി. സീ 5ല്‍ ആറ് എപ്പിസോഡുകളായാണ് സീരീസ് സ്ട്രീം ചെയ്യുക. പുൽകിത് സാമ്രാട്ട്, ഹർഷ്‌വർധൻ റാണെ, ജിം സർബ്, കൃതി ഖർബന്ദ, സഞ്ജീദ ഷെയ്ക്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പ്രതികാരത്തിന്‍റെ കഥ പറയുന്ന സീരീസ് ഒരുക്കിയിരിക്കുന്നത്.

ഒരു പഴയ രഹസ്യം പുറത്തുവരുമ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ നിരവധി പ്രതിസന്ധികളുണ്ടാകുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതം എന്നെന്നേക്കുമായി മാറുന്നു. ഇതാണ് സീരീസിന്‍റെ പ്രമേയം. ഫര്‍ഹാന്‍ അക്തര്‍, അമിതാഭ് ബച്ചന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വാസിര്‍' എന്ന ബോളിവുഡ് ചിത്രമടക്കം നിരവധി ചിത്രങ്ങള്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details