പിറന്നാള്‍ ദിനത്തില്‍ ആദിത്യ കപൂറിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ച് സീ സ്റ്റുഡിയോസ് - ആദിത്യ റോയ് കപൂര്‍ വാര്‍ത്തകള്‍
'ഓം:ദി ബാറ്റില്‍ വിത്ത് ഇന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും അഹമ്മദ് ഖാനും ഷയ്റ ഖാനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്
ആഷിക് 2വിലൂടെ ആരാധക മനം കവര്‍ന്ന ആദിത്യ റോയ് കപൂര്‍ ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ സിനിമയും പ്രഖ്യാപിച്ചു നടന്‍. 'ഓം:ദി ബാറ്റില്‍ വിത്ത് ഇന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും അഹമ്മദ് ഖാനും ഷയ്റ ഖാനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് സീ സ്റ്റുഡിയോസും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു. ആദിത്യ കപൂറിന്‍റെ 'ഷേര്‍ട്ട് ലെസ്സായ' പുതിയ ഫോട്ടോയും ആരാധകര്‍ക്കായി സീ സ്റ്റുഡിയോസ് പങ്കുവെച്ചിട്ടുണ്ട്. കപില്‍ വര്‍മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2021 പകുതിയോടെ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.