മുംബൈ:നടി സറീന വഹാബ് കൊവിഡ് മുക്തയായി ആശുപത്രി വിട്ടു. ഈ മാസം പതിനഞ്ചിന് വൈറസ് സ്ഥിരീകരിച്ച താരം മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് അഞ്ചു ദിവസത്തിന് ശേഷം നടി രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതായി ഡോ. ജലീൽ പാർക്കർ അറിയിച്ചു. സറീനക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ, ചികിത്സ ഫലപ്രദമായതിനാൽ താരം രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചതായും നടിയെ ചികിത്സിച്ച ഡോക്‌ടർ പാർക്കർ വ്യക്തമാക്കി.
സറീന വഹാബ് കൊവിഡ് മുക്തയായി ആശുപത്രി വിട്ടു - zarina covid 19
ആശുപത്രിയിൽ പ്രവേശിച്ച് അഞ്ചു ദിവസത്തിന് ശേഷം സറീന വഹാബ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
സറീന വഹാബ് കൊവിഡ് മുക്തയായി ആശുപത്രി വിട്ടു
ഹിന്ദി ചലച്ചിത്രങ്ങൾക്ക് മാത്രമല്ല, മലയാളത്തിനും പരിചിതയാണ് സറീന വഹാബ്. ഭരതന്‍റെ ചാമരം, ആഗതൻ, നായാട്ട്, ആന്‍റ് ദി ഓസ്‌കാർ ഗോസ് ടു തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ ചിച്ചോരെ, ദിൽ ധഡക്നെ ദോ, മൈ നെയിം ഈസ് ഖാൻ എന്നിവയാണ് നടിയുടെ അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇതിന് പുറമെ, തെലുങ്കിലും തമിഴിലും സറീന വഹാബ് അഭിനയിച്ചിട്ടുണ്ട്.