മുംബൈ: യഷ് രാജ് ഫിലിംസ് ഈ വർഷം റിലീസിനെത്തിക്കുന്നത് വമ്പൻ ചിത്രങ്ങൾ. രൺബീർ കപൂർ, റാണി മുഖർജി, സിദ്ധാന്ത് ചതുർവേദി, പരിനീതി ചോപ്ര, അർജുൻ കപൂർ, അക്ഷയ് കുമാർ, സഞ്ജയ് ദത്ത് തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളുടെ നിരവധി ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലൂടെ പുറത്തിറങ്ങുന്നത്.
അർജുൻ കപൂർ, പരിനീതി ചോപ്ര ജോഡിയിലൊരുങ്ങുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാർ മാർച്ച് 19ന് റിലീസിനെത്തും. ദിബകര്‍ ബാനര്‍ജിയുടെ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം കഴിഞ്ഞ മാർച്ചിലായിരുന്നു തിയേറ്ററുകളിലെത്തിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡിൽ ചിത്രം റിലീസിനെത്തിയില്ല.
വൈആർഎഫിന്‍റെ ബാനറിൽ നിർമിക്കുന്ന ബണ്ടി ഓർ ബാബ്ലി 2 ഏപ്രിൽ 23ന് പ്രേക്ഷകരിലെത്തും. ഷര്‍വാരി, ഗല്ലി ബോയ് നടന്‍ സിദ്ധാന്ത് ചതുര്‍വേദി എന്നീ യുവതാരങ്ങൾക്കൊപ്പം റാണി മുഖര്‍ജി, സെയ്‌ഫ് അലി ഖാൻ എന്നിവരും അണിനിരക്കുന്ന ബോളിവുഡ് ചിത്രം 2005ൽ പുറത്തിറങ്ങിയ ബണ്ടി ഓർ ബാബ്ലിയുടെ രണ്ടാം പതിപ്പാണ്.