മുംബൈ: നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന നടന്‍ അക്ഷയ് കുമാറിന്‍റെ വാദം തള്ളി യുട്യൂബര്‍ റാഷിദ് സിദ്ദിഖി രംഗത്ത്. അക്ഷയ് കുമാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 500 കോടി നല്‍കാനാകില്ലെന്നും റാഷിദ് സിദ്ദിഖി പറഞ്ഞു . അക്ഷയ്‌കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകള്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കെതിരെയുള്ള നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും യുട്യൂബര്‍ വ്യക്തമാക്കി.
അപകീര്‍ത്തിപ്പെടുത്തിയെന്ന അക്ഷയ്‌കുമാറിന്‍റെ വാദം തള്ളി യുട്യൂബര്‍
അക്ഷയ്‌കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകള്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കെതിരെയുള്ള നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും യുട്യൂബര്‍ റാഷിദ് സിദ്ദിഖി
സുശാന്തിന്‍റെ മരണത്തിൽ അക്ഷയ് കുമാറിന് പങ്കുണ്ടെന്ന വ്യാജപ്രചരണം നടത്തിയതിനെത്തുടർന്നാണ് യുട്യൂബറായ റാഷിദ് സിദ്ദിഖിക്ക് എതിരെ താരം രംഗത്തെത്തിയത്. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും നഷ്ടപരിഹാരമായി 500 കോടി നല്‍കണമെന്നുമാണ് അക്ഷയ് ആവശ്യപ്പെട്ടിരിക്കുന്നത്. റാഷിദ് സിദ്ദിഖി താരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് യുട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. സുശാന്തിന്‍റെ മരണത്തിൽ അക്ഷയ് കുമാറിന് പങ്കുണ്ടെന്നും റിയ ചക്രബർത്തിയെ കാനഡയിലേക്ക് പലായനം ചെയ്യാൻ സഹായിച്ചത് അക്ഷയ് ആണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയുമായും മുംബൈ പൊലീസ് മേധാവികളുമായും സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് അക്ഷയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായും റാഷിദ് വീഡിയോയിൽ പരാമർശിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെയാണ് അക്ഷയ് രംഗത്തെത്തിയിരിക്കുന്നത്.
അടിസ്ഥാനമില്ലാത്ത വ്യാജ പ്രചരണങ്ങൾ താരത്തിന് മാനസിക ആഘാതമുണ്ടാക്കിയെന്നും സമൂഹത്തിൽ താരത്തിന് ഉണ്ടായിരുന്ന അഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചെന്നുമാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ റാഷിദ് 500 കോടി നഷ്ടപരിഹാരം നൽകുകയും ക്ഷമാപണം നടത്തുകയും ചെയ്യണമെന്ന് താരം ആവശ്യപ്പെട്ടത്. മൂന്ന് ദിവസമാണ് നോട്ടീസ് പിരീഡായി നൽകിയിരിക്കുന്നത്. റാഷിദിനെതിരെ മുംബൈ പൊലീസ് മുമ്പും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. മുംബൈ പൊലീസിനെയും സർക്കാരിനെയും മന്ത്രി ആദിത്യ താക്കറെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകൾ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌തതിനാണ് കേസെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ മൂന്നിന് റാഷിദിന് മുൻകൂർ ജാമ്യം ലഭിച്ചു.