ബോളിവുഡ് നിർമാതാവ് ഏക്‌താ കപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഏക്‌താ കപൂറിന്‍റെ നിർമാണ സംരഭത്തിൽ ഈയിടെയായി പ്രദർശനത്തിനെത്തിയ 'എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2'വിനെതിരെ നീരജ് യാഗ്നിക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വെബ് സീരീസ് എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2വിൽ ഇന്ത്യൻ സൈന്യത്തിന്‍റെ യൂണിഫോം വലിച്ചുകീറുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ സീരീസിന്‍റെ അണിയറപ്രവർത്തകർക്ക് എതിരെ അന്നപൂർണാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
എക്‌സ്എക്‌സ്എക്‌സ് 2; ഏക്‌താ കപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു - earing of the uniform of Indian Army
വെബ് സീരീസ് എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2വിൽ ഇന്ത്യൻ സൈന്യത്തിന്‍റെ യൂണിഫോം വലിച്ചുകീറുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസ്
![എക്‌സ്എക്‌സ്എക്‌സ് 2; ഏക്‌താ കപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു XXX 2 row ബോളിവുഡ് നിർമാതാവ് FIR lodged against Ekta Kapoor ഏക്‌താ കപൂർ ഏക്‌താ കപൂറിനെതിരെ എഫ്ഐആർ എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2 ഇന്ത്യൻ സൈന്യത്തിന്‍റെ യൂണിഫോം XXX Uncensored 2 earing of the uniform of Indian Army web series ektha kapoor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7502041-414-7502041-1591436742006.jpg)
ഏക്‌താ കപൂറിനെതിരെ എഫ്ഐആർ
സംവിധായകൻ പങ്കൂരി റോഡ്രിഗസ്, തിരക്കഥാകൃത്ത് ജെസീക്ക ഖുറാന, വെബ് സീരീസിന്‍റെ മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ എബ്ലം ആക്‌ടിലെ സെക്ഷൻ 294, 298, 34, ഐടി സെക്ഷൻ 67, 68, സെക്ഷൻ 3 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഗുരുഗ്രാം പൊലീസ് സ്റ്റേഷനിൽ ഒരു മുൻ സൈനികനും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.