90കളില്‍ തീയേറ്ററുകളില്‍ നിറഞ്ഞോടിയ ഷാരൂഖ്- കജോള്‍ ചിത്രം ബാസിഗര്‍ ഇന്നും യൂത്തിന് പ്രിയപ്പെട്ടതാണ്. ചിത്രം പോലെ തന്നെ സിനിമയിലെ ഓരോ ഗാനവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ചുണ്ടില്‍ തത്തികളിച്ച ഫാസ്റ്റ് നമ്പര്‍ സോങായിരുന്നു കുമാര്‍ സാനുവും അനു മാലികും ചേര്‍ന്ന് പാടിയ 'കാലി കാലി ആങ്കേ' എന്ന് തുടങ്ങുന്ന ഗാനം. ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്‍റെ ചുവന്ന കളര്‍ ഷര്‍ട്ടും ഡിസൈനര്‍ ജീന്‍സും അന്ന് യൂത്തന്മാര്‍ക്കിടയില്‍ ട്രെന്‍റിങ്ങായിരുന്നു.
ബാസിഗറിലെ ആ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍ ഗൗരിയായിരുന്നു - ബാസിഗറിലെ ഷാരൂഖിന്‍റെ ആ ലുക്കിന് പിന്നില്‍ ഗൗരിയായിരുന്നു
ബാസിഗറില്‍ ഷാരൂഖാനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഗൗരി ഖാന്‍

ബാസിഗറിലെ ആ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍ ഗൗരിയായിരുന്നു
ഇപ്പോള്‍ ഷാരൂഖിന്‍റെ ആ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ പത്നിയും ഫാഷന്‍ ഡിസൈനറുമായ ഗൗരി ഖാന്‍. ഷാരൂഖിന്‍റെ ആ ലുക്കുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗൗരി ഇക്കാര്യം വെളിപ്പെടുത്തിയത്. താനാണ് ആ ലുക്കിന് പിന്നിലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഗൗരി കുറിച്ചു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ദമ്പതികളാണ് ഷാരൂഖ്-ഗൗരി ജോഡി.