അനുഷ്‌ക ശർമക്ക് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ - പരിനീതി ചോപ്ര
അനുഷ്‌ക ശർമക്ക് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ആശംസകൾ നേർന്നത്
മുംബൈ: ജന്മദിനം ആഘോഷിക്കുന്ന അനുഷ്‌ക ശർമക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ. 32കാരിയായ അനുഷ്‌ക ശർമക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് ആശംസകളുമായി താരങ്ങൾ എത്തിയത്. പരിനീതി ചോപ്ര ലേഡീസ് വേഴ്‌സസ് റിക്കി ബഹൽ ചിത്രത്തിലെ ത്രോബാക്ക് ചിത്രം പങ്കുവെച്ചാണ് അനുഷ്‌കക്ക് ആശംസകൾ നേർന്നത്. സോനം കപൂർ അഹൂജ ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ അനുഷ്‌കക്ക് ആശംസകൾ നേർന്നു. വരുൺ ധവാൻ അനുഷ്‌ക ശർമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ടു ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകൾ നേർന്നു.