മുംബൈ: "അന്നും ഇന്നും...," ബോളിവുഡ് നടൻ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പഴയ കാല ചിത്രവും 30 വർഷങ്ങൾക്ക് ശേഷമുള്ള ചിത്രവും പങ്കുവെച്ച് ബിഗ് ബി. പുതിയ ചിത്രം ബ്രഹ്മാസ്‌ത്രയുടെ ലൊക്കേഷൻ ചിത്രത്തിനൊപ്പം 1990ൽ പുറത്തിറങ്ങിയ അജൂബയുടെ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോയും ചേർത്ത ഒരു കൊളാഷ് ആണ് അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മുത്തച്ഛൻ ശശി കപൂറിനൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയതാണ് കുഞ്ഞ് രൺബീർ. ബിഗ് ബി രൺബീറിനെ ആശംസിക്കുന്നത് ചിത്രത്തിൽ കാണാം. അന്നത്തെ കുഞ്ഞ് രണ്‍ബീറിൽ നിന്നും ഇന്നത്തെ അതുല്യ പ്രതിഭയായി മാറിയ താരത്തിന്‍റെ വളർച്ചയെ കുറിച്ചും അമിതാഭ് ബച്ചൻ പോസ്റ്റിൽ പറയുന്നുണ്ട്.
അന്നും ഇന്നും... രണ്‍ബീറിനൊപ്പം 30 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബി - bramhastra
തന്‍റെ മുത്തച്ഛൻ ശശി കപൂറിനൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയ കുഞ്ഞ് രണ്‍ബീറിന്‍റെയും ബ്രഹ്മാസ്‌ത്രയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ചിത്രവുമാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചത്.
![അന്നും ഇന്നും... രണ്‍ബീറിനൊപ്പം 30 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബി Big B met Ranbir Kapoor 30 years ago Amitabh Bachchan Amitabh Bachchan latest news Ranbir Kapoor Ranbir Kapoor latest news അന്നും ഇന്നും രണ്‍ബീറിനൊപ്പം 30 വർഷം മുമ്പുള്ള ചിത്രം അമിതാഭ് ബച്ചൻ ശശി കപൂറിനൊപ്പം രണ്‍ബീര്‍ കപൂർ ranbir kapoor and amitabh bachchan' amitabh bachchan post on ranbir kapoor sasi kapoor bramhastra ബിഗ് ബി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6225623-880-6225623-1582810914677.jpg)
"...അന്നും ഇന്നും... വലിയ കണ്ണുകളുള്ള രണ്‍ബീര്‍ എനിക്കും ശശി ജിക്കുമൊപ്പം.. ഇന്ന് അതേ രണ്‍ബീര്‍ എനിക്കൊപ്പം ബ്രഹ്മാസ്‌ത്രയുടെ സെറ്റിൽ നിന്നും... 1990 നിന്നും 2020ൽ!!!!" ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ഇത്രയും കഴിവുള്ള എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൊപ്പം ചിത്രീകരണം ആരംഭിച്ചു. രൺബീറിന്‍റെ മഹത്തായ പ്രതിഭയെ നേരിടാൻ എനിക്ക് എന്നെ പോലെ നാല് പേരെ ആവശ്യമുണ്ട്" എന്ന് രൺബീർ ചിത്രങ്ങൾ ഉൾപ്പെടുത്തി ബിഗ് ബി ട്വീറ്റും ചെയ്‌തിട്ടുണ്ട്.
രൺബീറിനും അമിതാഭ് ബച്ചനും പുറമെ ആലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവരും ബ്രഹ്മസ്‌ത്രയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഡിസംബർ 4നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.