മുംബൈ: രണ്ടര മാസത്തിലധികം രാജ്യത്ത് നിലനിന്ന ലോക്ക് ഡൗണിന് ശേഷം വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ആളുകൾ. എന്നാൽ, മാസ്‌ക് ധരിക്കാതെ തൈമൂറിനെയും കൂട്ടി മറൈൻ ഡ്രൈവിലെത്തിയ ബോളിവുഡ് താരദമ്പതികള്‍ക്ക് പൊലീസ് താക്കീത് നല്‍കുന്ന വീഡിയോയാണ് ഇന്‍റർനെറ്റിൽ വൈറലാവുന്നത്.
തൈമൂറിനെയും കൂട്ടി മറൈൻ ഡ്രൈവിൽ; താരദമ്പതികൾക്ക് പൊലീസിന്‍റെ താക്കീത് - lock down mumbai
കുട്ടികളെ മറൈൻ ഡ്രൈവില്‍ പ്രവേശിപ്പിക്കില്ലെന്ന് പൊലീസുകാരൻ സെയ്‌ഫിനോടും കരീനയോടും പറയുന്ന വീഡിയോയാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്
തൈമൂറിനെയും കൂട്ടി മറൈൻ ഡ്രൈവിൽ
സെയ്‌ഫ് അലി ഖാനും ഭാര്യ കരീന കപൂറും മകനെയും കൂട്ടി മുംബൈ മറൈൻ ഡ്രൈവിൽ ചുറ്റിക്കറങ്ങുമ്പോഴാണ് പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരൻ കുട്ടികളെ ഇവിടെ അനുവദിക്കില്ലെന്ന് താരങ്ങളോട് പറയുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.