ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് നിർമാണ സംരഭത്തിലേക്ക് കടക്കുന്നു. വിശാൽ മിശ്ര സംവിധാനം ചെയ്യുന്ന 'ഇതി'യാണ് വിവേക് ഒബ്‌റോയ് നിർമിക്കുന്ന ചിത്രം. ഡിറ്റക്‌ടീവ് ത്രില്ലറായി ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് വിവേക് ഒബ്‌റോയിയുടെ നിർമാണസംരഭത്തെ കുറിച്ച് അണിയറപ്രവർത്തകർ അറിയിച്ചത്. മന്ദിരാ എന്‍റർടെയ്‌ൻമെന്‍റിന്‍റെയും ഒബ്‌റോയ് മെഗാ എന്‍റർടെയ്‌ൻമെന്‍റിന്‍റെയും ബാനറിലാണ് ഇതി ഒരുക്കുന്നത്. ചിത്രത്തിന്‍റെ അഭിനയനിരയെ കുറിച്ചുള്ള വിവരങ്ങൾ ഉടനെ വിശദമാക്കും. മിസ്റ്ററി ത്രില്ലർ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
വിവേക് ഒബ്‌റോയ് നിർമാണത്തിലേക്കും; 'ഇതി' ചിത്രീകരണം സെപ്‌തംബറിൽ തുടങ്ങും - iti film shooting
ഡിറ്റക്‌ടീവ് ത്രില്ലറായി ഒരുക്കുന്ന 'ഇതി'യാണ് വിവേക് ഒബ്‌റോയ് നിർമിക്കുന്ന ആദ്യ ചിത്രം.
വിവേക് ഒബ്‌റോയ്
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം, ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് എതിരെ വിവേക് ഒബ്‌റോയിയും രംഗത്ത് എത്തിയിരുന്നു.