തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ 'പി എം നരേന്ദ്ര മോദി' - നടന്‍ വിവേക് ഒബ്റോയ്
ഒക്ടോബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്. സിനിമയില്‍ നരേന്ദ്ര മോദിയായി അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്‌യാണ്.
![തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ 'പി എം നരേന്ദ്ര മോദി' modi biopic in theaters modi biopic rerelease modi biopic in cinema halls modi biopic പി എം നരേന്ദ്ര മോദി സിനിമ പി എം നരേന്ദ്ര മോദി നടന്‍ വിവേക് ഒബ്റോയ് നടന്‍ വിവേക് ഒബ്റോയ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9124472-89-9124472-1602324254201.jpg)
കൊവിഡ് ഭീതി മൂലം മാസങ്ങളായി പൂട്ടി കിടക്കുകയായിരുന്ന രാജ്യത്തെ തിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും തുറക്കുകയാണ്. രാജ്യത്തെ തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ 'പി എം നരേന്ദ്ര മോദി'യായിരിക്കും. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഒക്ടോബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്. സിനിമയില്‍ നരേന്ദ്ര മോദിയായി അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്‌യാണ്. എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. അനിരുദ്ധ ചൗളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.