The Kashmir Files enters 200 crores : വിവേക് അഗ്‌നിഹോത്രിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രമാണ് 'ദ കാശ്‌മീര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കൊവിഡിന് ശേഷം അതിവേഗം 200 കോടി ക്ലബ്ബിലെത്തിയ സിനിമയാണിത്.
The Kashmir Files box office collection : രാജ്യമൊട്ടാകെ 650 തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത 'കശ്‌മീര്‍ ഫയല്‍സ്' മൂന്നാം ദിനത്തില്‍ 2000 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 4.25 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ 10.10 കോടിയും നേടി. റിലീസ് ചെയ്‌ത് എട്ട് ദിനം പിന്നിട്ടപ്പോള്‍, ചിത്രം 'ബാഹുബലി 2'ന് തുല്യമായ കലക്ഷന്‍ നേടിയിരുന്നു. എട്ടാം ദിനത്തില്‍ ബോളിവുഡ് ചിത്രം 'ദംഗലി'നെയും 'കശ്‌മീര്‍ ഫയല്‍സ്' കടത്തിവെട്ടിയിരുന്നു.