ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരദമ്പതികളായ വിരാട് കോഹ്ലി അനുഷ്‌ക ജോഡിക്ക് ഇക്കഴിഞ്ഞ പതിനൊന്നിനാണ് പെണ്‍കുഞ്ഞ് പിറന്നത്. താരദമ്പതികളുടെ ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്ന വിവരം ഓഗസ്റ്റിലാണ് ഇരുവരും സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത്. പിന്നീട് വിരുഷ്കയുടെ കണ്‍മണിക്കായി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം അനുഷ്കയും വിരാടും ആരാധകരുമായി പങ്കുവെക്കുകയും ചെയ്‌തിരുന്നു. മകള്‍ ജനിച്ച ശേഷം ഇപ്പോള്‍ ആദ്യമായി ക്യാമറയ്‌ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിരാടും അനുഷ്കയും.
മകളുടെ ജനനശേഷം ആദ്യമായി ക്യാമറയ്‌ക്ക് മുമ്പില്‍ വിരുഷ്‌ക - virat kohli anushka news
മുംബൈയിലെ ഒരു ക്ലിനിക്കിന് പുറത്തുവച്ചാണ് വിരാടും അനുഷ്കയും ക്യാമറ കണ്ണുകളിലുടക്കിയത്
മകള്‍ ജനിച്ചതിന് പിന്നാലെ കുഞ്ഞിന്‍റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തരുതെന്ന് ഫോട്ടോഗ്രാഫര്‍മാരോട് കോഹ്‌ലിയും അനുഷ്കയും അഭ്യര്‍ഥിച്ചിരുന്നു. കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും മുംബൈയിലെ ഫോട്ടോഗ്രാഫര്‍മാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങള്‍ പകര്‍ത്താതിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും വിരാടും അനുഷ്കയും ഒരു പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നും എന്നാല്‍ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.
മുംബൈയിലെ ഘര്‍ എന്ന സ്ഥലത്തുളള ഒരു ക്ലിനിക്കിന് പുറത്തുവച്ചാണ് വിരാടും അനുഷ്കയും ക്യാമറ കണ്ണുകളിലുടക്കിയത്. അമ്മയായതിന്‍റെ സന്തോഷം അനുഷ്കയുടെ മുഖത്ത് പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. കറുത്ത പാന്‍റും ഷര്‍ട്ടുമാണ് വിരാട് ധരിച്ചിരുന്നത്. ഡെനീം ജീന്‍സും ഷര്‍ട്ടുമായിരുന്നു അനുഷ്കയുടെ വേഷം.