ചികിത്സാ ആവശ്യങ്ങൾക്കായി സിനിമയിൽ നിന്നും മറ്റ് പ്രൊഫഷണൽ കാര്യങ്ങളിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്തിരിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. വൈദ്യചികിത്സക്കായാണ് എല്ലാ ചുമതലകളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സഞ്ജയ് ദത്ത് തന്‍റെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മെലിഞ്ഞ് ക്ഷീണിതനായ മുഖവുമായി ഒരു ആരാധകനൊപ്പം നില്‍ക്കുന്ന സഞ്ജയ് ദത്തിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക.
മെലിഞ്ഞ് അവശനായി ബോളിവുഡിന്‍റെ ബാബ, ആശങ്ക പങ്കുവെച്ച് ആരാധകര്‍ - സഞ്ജയ് ദത്ത്
ആഗസ്റ്റ് 11ന് ചെറിയ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സക്ക് ശേഷമാണ് അദ്ദേഹം കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നതായി അറിയിച്ചത്.
മെലിഞ്ഞ് അവശനായി ബോളിവുഡിന്‍റെ ബാബ, ആശങ്ക പങ്കുവെച്ച് ആരാധകര്‍
താരത്തിന്‍റെ പുതിയ രൂപം ആരാധകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 'വേഗം പൂര്‍ണ ആരോഗ്യവാനായി സിനിമയില്‍ തിരിച്ചെത്താന്‍ മുന്നാ ഭായ് എംബിബിഎസിന് കഴിയട്ടെയെന്നാണ്' ആരാധകര്‍ കമന്‍റായി കുറിച്ചത്. ആഗസ്റ്റ് 11ന് ചെറിയ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സക്ക് ശേഷമാണ് അദ്ദേഹം കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നതായി അറിയിച്ചത്.
Last Updated : Oct 4, 2020, 7:23 PM IST