ടൊവിനോ തോമസിന്‍റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഫോറൻസിക്കി'ന്‍റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. വിക്രാന്ത് മസേയും രാധിക ആപ്‌തേയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിശാൽ ഫൂറിയയാണ് ഹിന്ദി റീമേക്കിന്‍റെ സംവിധായകൻ.
സിനിമയുടെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
ടൊവിനോ- മംമ്‌ത കോമ്പോ ഹിന്ദിയിൽ വിക്രാന്ത് മസേ- രാധിക ആപ്‌തേയിലൂടെ
ടൊവിനോയ്‌ക്കൊപ്പം മംമ്‌ത മോഹൻദാസ്, റെബ മോണിക്ക എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഒറിജിനൽ ചിത്രം അഖിൽ പോളും അൻസാർ ഖാനും ചേർന്നാണ് സംവിധാനം ചെയ്‌തത്.
ചിത്രത്തിലെ ഫോറൻസിക് ഉദ്യോഗസ്ഥനായുള്ള വേഷം വിക്രാന്ത് മസേ അവതരിപ്പിക്കും. രാധിക ആപ്‌തേയാണ് മംമ്‌തയുടെ പൊലീസ് വേഷം ചെയ്യുന്നത്.
മിനി ഫിലിംസിന്‍റെ ബാനറിൽ മൻസി ബംഗ്ല, വരുൺ ബംഗ്ല എന്നിവരും, സോഹം റോക്സ്റ്റാറിന്‍റെ ബാനറിൽ ദീപക് മുകുതും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Also Read: 'ഇത് ഞങ്ങളുടെ റേജിങ് ബുൾ' ; പ്രിയദർശനൊപ്പം മോഹൻലാലിന്‍റെ ബോക്‌സർ ചിത്രം
തപ്‌സി പന്നു നായികയായ ഹസീനാ ദിൽ റുബയാണ് വിക്രം മസേയുടെ ഒടുവിൽ റിലീസായ ചിത്രം. നെറ്റ്‌ഫ്ലിക്‌സിലൂടെ പുറത്തുവിട്ട ബോളിവുഡ് ചിത്രത്തെ ആരാധകരും നിരൂപകരും പ്രശംസിച്ചിരുന്നു.
രാജ് കുമാർ റാവു, ഹുമ ഖുറേഷി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന നെറ്റ്‌ഫ്ലിക്‌സ് ചിത്രമാണ് രാധിക ആപ്‌തേയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ.