ഹൈദരാബാദ് :മനോജ് ബാജ്‌പേയി ടൈറ്റിൽ റോളിലെത്തിയ ദി ഫാമിലി മാൻ സീരീസിന്‍റെ മൂന്നാം പതിപ്പിൽ വിജയ് സേതുപതി പ്രതിനായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് സീരീസിന്‍റെ അണിയറപ്രവർത്തകർ ഇതുവരെ വിശദീകരണം നൽകിയിരുന്നില്ല.
രണ്ടാം ഭാഗത്തിൽ ലങ്കൻ സൈനികന്‍റെ വേഷത്തിലേക്ക് മക്കൾ സെൽവനെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ മറ്റ് ചില കാരണങ്ങളാൽ താരത്തിന് സീരീസിന്‍റെ ഭാഗമാകാൻ സാധിച്ചില്ലെന്നും വാർത്തകളുണ്ടായിരുന്നു.
More Read: വീണ്ടും വില്ലനാകാൻ വിജയ് സേതുപതി!.. ഇത്തവണ ദി ഫാമിലി മാൻ 3
എന്നാല്‍ മൂന്നാം സീസണിൽ മുഖ്യകഥാപാത്രമായി ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് വിജയ് സേതുപതി തന്നെ വ്യക്തത നൽകിയിരിക്കുകയാണ് ഇപ്പോൾ. സീരീസിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും എന്നാൽ ദി ഫാമിലി മാന്‍റെ സംവിധായകരായ രാജിനും ഡികെയ്ക്കുമൊപ്പം മറ്റൊരു ബോളിവുഡ് വെബ് സീരീസിന്‍റെ ഭാഗമാകുന്നുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.