ശകുന്താളാ ദേവിക്ക് ശേഷം വിദ്യാ ബാലൻ എത്തുന്നത് മറ്റൊരു ഒടിടി റിലീസ് ചിത്രവുമായാണ്. രാഷ്ട്രീയ ഹാസ്യ സിനിമയായ ന്യൂട്ടണിന്‍റെ സംവിധായകൻ അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്‌ത ഷേർണിയുടെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂണിൽ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഷേർണി പ്രദർശനത്തിന് എത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫോറസ്റ്റ് ഓഫിസറിന്‍റെ വേഷമാണ് വിദ്യാ ബാലന്‍റേത്. ശരദ് സക്‌സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.