ഉറിക്ക് ശേഷം വീണ്ടും എത്തുകയാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടന്‍ വിക്കി കൗശല്‍. കരൺ ജോഹർ നിർമിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ഭൂതാണ് വിക്കി നായകനാകുന്ന പുതിയ ചിത്രം. ചിത്രത്തിന്‍റെ നേരത്തെ പുറത്തിറങ്ങിയ ടീസറിനും, ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭാനുപ്രതാപ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.
'ഭൂത്' സിനിമക്കായി വിക്കിയുടെ കഷ്ടപ്പാടുകള്‍! മേക്കിങ് വീഡിയോ പുറത്തുവിട്ടു - Bhoot: The Haunted Ship
ഭാനുപ്രതാപ് സിങ് സംവിധാനം ചെയ്യുന്ന 'ഭൂതി'ന്‍റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു
!['ഭൂത്' സിനിമക്കായി വിക്കിയുടെ കഷ്ടപ്പാടുകള്‍! മേക്കിങ് വീഡിയോ പുറത്തുവിട്ടു Vicky v/s His Phobias | Bhoot: The Haunted Ship | Vicky Kaushal | 21st February 'ഭൂത്' സിനിമക്കായി വിക്കിയുടെ കഷ്ടപ്പാടുകള്‍! മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ ഭാനുപ്രതാപ് സിങ് നടന്‍ വിക്കി കൗശല്‍ വിക്കി കൗശല്‍ കരൺ ജോഹർ Bhoot: The Haunted Ship Vicky Kaushal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6001019-588-6001019-1581146748097.jpg)
മുംബൈ തീരത്ത് അടിയുന്ന പ്രേതബാധയുള്ള കപ്പല്‍ കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പേടിപ്പെടുത്തുന്ന തരത്തിലാണ് പശ്ചാത്തസംഗീതത്തോടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.
ചിത്രത്തിനായി നായകന്‍ വിക്കി കൗശല്‍ നടത്തിയ കഠിന പ്രയത്നങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് മേക്കിങ് വീഡിയോ. ഹൊറര്‍ താല്‍പര്യമില്ലാതിരുന്ന വിക്കി ആദ്യം ചിത്രം ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കഥ ഇഷ്ടപ്പെട്ടതിനാല്‍ സമ്മതം മൂളുകയായിരുന്നു. ഭൂമി പട്‌നേക്കറാണ് ചിത്രത്തിലെ നായിക. പ്രശാന്ത് പിള്ള, റാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുക.