മഹാരാഷ്‌ട്ര:വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' റിലീസിനെത്തിയിട്ട് ഇന്നേയ്‌ക്ക് മൂന്ന് വര്‍ഷം. ചിത്രത്തിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ 'ഉറി'യുടെ ഓര്‍മ പുതുക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്കി കൗശല്‍. ഒപ്പം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട് താരം.
Vicky Kaushal on three years of Uri: തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് 'ഉറി'യിലെ മറക്കാനാകാത്ത ഓര്‍മകളടങ്ങിയ ചിത്രങ്ങളുമായി താരം രംഗത്തെത്തിയത്. 'ഉറിയി'ലെ സഹ താരങ്ങളും അണിയറപ്രവർത്തകരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ വിക്കിക്കൊപ്പം വേഷമിട്ട യാമി ഗൗതമിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
'ഉറി'യിലെ അഭിനയ മികവിന് ദേശീയ അവാർഡ് ലഭിച്ച ദിവസം സംവിധായകൻ ആദിത്യ ധറിനൊപ്പമുള്ള ചിത്രവും താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചു.