വസ്ത്രധാരണത്തിലും ഫാഷനിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് നടന്‍ വിക്കി കൗശല്‍. താരത്തിന്‍റെ വാച്ചാണിപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഒരു ഫാഷൻ മാസികക്ക് വേണ്ടി വിക്കി കൗശൽ അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ വിക്കി ധരിച്ച വാച്ചിലേക്ക് മാറിയത്. വെസ്റ്റേൺ സ്റ്റൈലാണ് വിക്കി ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്.
വിക്കിയേക്കാള്‍സ്റ്റൈലിഷാണ് കൈയ്യില്‍ കെട്ടിയ വാച്ച് - Vicky Kaushal wearing an Italian brand
നടന്‍ വിക്കി കൗശല്‍ ഒരു മാസികയുടെ ഫോട്ടോഷൂട്ടിനായി എത്തിയപ്പോള്‍ ധരിച്ച വാച്ചാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധയാഘര്‍ഷിക്കുന്നത്. ഇറ്റാലിയന്‍ ബ്രാന്‍റിന്‍റെ 2280000 രൂപ വില വരുന്ന വാച്ചാണ് വിക്കി കൗശല്‍ ധരിച്ചിരുന്നത്
![വിക്കിയേക്കാള്‍സ്റ്റൈലിഷാണ് കൈയ്യില്‍ കെട്ടിയ വാച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5083806-837-5083806-1573900725625.jpg)
വിക്കിയേക്കാള്‍ സൈലിഷാണ് കൈയ്യില്‍ കെട്ടിയ വാച്ച്
പെര്‍ഫക്‌ട് ആക്‌സസറി എന്ന നിലയില്‍ ഒരു വാച്ചും ധരിച്ചിരുന്നു. കാഴ്ചയില്‍ അടിപൊളിയായ വാച്ച് അത്ര ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്. ഒക്ടോ ഫിനിസിമോ സ്‌കെല്‍ട്ടണ്‍ വാച്ചായിരുന്നു വിക്കി ധരിച്ചത്. റോസ് ഗോള്‍ഡ് കേസും സ്‌കെല്‍ട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് കാഴ്ചയില്‍ മാത്രമല്ല വിലയിലും സൂപ്പര്‍സ്റ്റാറാണ്. ഇറ്റാലിയന്‍ ബ്രാന്‍റിന്‍റേതാണ് ഈ ആഡംബര വാച്ച്. ഇതിന് 2280000 രൂപ വില വരും.