കേരളം

kerala

കശ്‍മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് നടന്‍ വിക്കി കൗശല്‍

By

Published : Mar 8, 2021, 11:19 AM IST

മഹത്തായ സായുധ സേനയുമായി സഹവസിക്കാന്‍ കിട്ടിയ അവസരം തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് വിക്കി കൗശല്‍ ബേസ് ക്യാമ്പ് സന്ദര്‍ശനത്തിന്‍റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു

കശ്‍മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് നടന്‍ വിക്കി കൗശല്‍  നടന്‍ വിക്കി കൗശല്‍ വാര്‍ത്തകള്‍  നടന്‍ വിക്കി കൗശല്‍  Vicky Kaushal Uri Base Camp  Vicky Kaushal Uri movie
Vicky Kaushal Uri

ബോളിവുഡിലെ യുവതാരം വിക്കി കൗശല്‍ എന്ന നടന് ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചത് 2019ല്‍ റിലീസ് ചെയ്‌ത ഉറി,ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലെ പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലെ പ്രകടനത്തിലൂടെയാണ്. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആയുഷ്‌മാന്‍ ഖുറാനയ്‌ക്കൊപ്പം പങ്കിട്ടതും വിക്കി കൗശലായിരുന്നു. ഇപ്പോള്‍ വീണ്ടും ഉറി സിനിമയുടെ ഓര്‍മകളുമായി കശ്‌മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ചിരിക്കുകയാണ് വിക്കി. താരം തന്നെയാണ് സന്ദര്‍ശനത്തിന്‍റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

പാക്കിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്കായിരുന്നു സിനിമയുടെ പ്രമേയം. മഹത്തായ സായുധ സേനയുമായി സഹവസിക്കാന്‍ കിട്ടിയ അവസരം തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് വിക്കി കൗശല്‍ പോസ്റ്റില്‍ കുറിച്ചു. 'എന്നെ കശ്‍മീരിലെ ഉറി ബേസ് ക്യാമ്പിലേക്ക് ക്ഷണിച്ചതിന് ഇന്ത്യന്‍ സൈന്യത്തിന് എന്‍റെ ഹൃദയംഗമമായ നന്ദി. വളരെ ഊഷ്‍മളതയും അതിശയകരവുമായ കഴിവുള്ള നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം ചെലവഴിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് നന്ദി. നമ്മുടെ മഹത്തായ സായുധ സേനയുമായി സഹവസിക്കുന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്' വിക്കി കൗശല്‍ കുറിച്ചു. ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് വിക്കി കൗശല്‍ കുറിപ്പ് അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യസമര സേനാനി ഉദ്ദം സിങിന്‍റെ കഥ പറയുന്ന സര്‍ദാര്‍ ഉദ്ദം സിങാണ് വിക്കി കൗശലിന്‍റേതായി റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ സിനിമ.

ABOUT THE AUTHOR

...view details