ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ ജീവിതകഥയെ തിരശ്ശീലയിൽ എത്തിക്കുകയാണ് മേഘ്‌ന ഗുല്‍സാറും ടീമും. ഛപാക്, രാസി സിനിമകളിലൂടെ ബോളിവുഡിൽ തന്‍റേതായ സ്ഥാനം കണ്ടെത്തിയ മേഘ്‌ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന ബയോപിക്കിൽ ടൈറ്റിൽ റോളിലെത്തുന്നത് നടൻ വിക്കി കൗശലാണ്. സര്‍വീസിലിരിക്കെ ഫീല്‍ഡ് മാര്‍ഷല്‍ പദവി ആദ്യമായി നേടിയ ഇന്ത്യയുടെ മുന്‍ കരസേന മേധാവി സാം മനേക് ഷായുടെ ഓർമദിനത്തിൽ ചിത്രത്തിന്‍റെ പുതിയ ലുക്ക് വിക്കി കൗശൽ പുറത്തു വിട്ടു.
സാം മനേക് ഷായായി വിക്കി കൗശൽ; സെക്കന്‍റ് ലുക്ക് പുറത്തിറക്കി - Field Marshal Sam Manekshaw's biopic movie
ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ വിക്കി കൗശലാണ്.
സാം മനേക് ഷാ
ബ്ലാക്ക് ആന്‍റ് വൈറ്റ് പശ്ചാത്തലത്തിൽ ആര്‍മി യൂണിഫോമിലുള്ള വിക്കി കൗശലിനെയാണ് സിനിമയുടെ സെക്കന്‍റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ യുദ്ധ വിജയത്തിലേയ്ക്ക് നയിച്ച വീരസൈനികനാണ് സാം മനേക് ഷാ. എന്നാൽ, മനേക് ഷായോടുള്ള ബഹുമാനാർത്ഥം തയ്യാറാക്കുന്ന ഹിന്ദി ചിത്രം അദ്ദേഹത്തിന്‍റെ ജീവചരിത്ര സിനിമയല്ലെന്നും സംവിധായിക മേഘ്‌ന ഗുല്‍സാര്‍ പറയുന്നുണ്ട്.