Vicky Katrina first Valentine Day: അടുത്തിടെ വിവാഹിതരായ താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും തങ്ങളുടെ ആദ്യ വാലന്‍ന്‍റൈന്‍ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വിമാനത്താവളത്തില്‍ പരസ്‌പരം കൈകോര്‍ത്ത് നടക്കുന്ന താരദമ്പതികള്‍ പാപ്പരാസികളുടെ കണ്ണിലുടക്കിയിരിക്കുകയാണ്.
കത്രീനയും വിക്കിയും തങ്ങളുടെ പ്രണയ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഡെനിം വസ്‌ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വെള്ള ടീ ഷര്‍ട്ടും കറുത്ത ജാക്കറ്റും ഡെനിം ട്രൗസറുമാണ് വിക്കി ധരിച്ചിരിക്കുന്നത്. ഡെനിം ലുക്കിൽ കത്രീനയും കാണപ്പെട്ടു. ഇരുവരും മാസ്‌കും ധരിച്ചിട്ടുണ്ട്.
തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും ഇരുവരും വിവാഹ ശേഷമുള്ള ആദ്യ വാലന്‍ന്‍റൈന്‍സ് ദിനം ആഘോഷിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ക്രിസ്‌മസ്, ലോഹ്രി എന്നീ ഉത്സവങ്ങള്‍ ആഘോഷിക്കാനായും ഇരുവരും ബോംബെയില്‍ എത്തിയിരുന്നു.
Vicky Katrina wedding: ഡിസംബർ 9 നാണ് കത്രീനയും വിക്കിയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിവാഹം ആരാധകരെ അറിയിക്കുകയായിരുന്നു. 'ഞങ്ങള്‍ ഒന്നിച്ച് പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു.'-ഇപ്രകാരമായിരുന്നു വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് വിക്കിയും കത്രീനയും സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.
Vicky Katrina new movies: ഇഷാൻ ഖട്ടര്‍, സിദ്ധാന്ത് ചതുർവേദി എന്നിവര്‍ക്കൊപ്പമുള്ള 'ഫോൺ ഭൂത്' ആണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രം. വിജയ് സേതുപതിക്കൊപ്പമുള്ള ശ്രീറാം രാഘവയുടെ ചിത്രം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പമുള്ള 'ജീ ലെ സാറ' എന്നിവയും കത്രീനയുടെ മറ്റ് പുതിയ പ്രോജക്‌ടുകളാണ്. അതേസമയം സാറാ അലി ഖാനൊപ്പമുള്ള ചിത്രം വിക്കി കൗശല്‍ പൂര്‍ത്തീകരിച്ചു.
Also Read:പ്രണയത്തിലലിഞ്ഞ് ആലിയയും രണ്‍വീറും, ചിത്രങ്ങള്‍ തിരഞ്ഞ് സൈബര്‍ ലോകം