ചെന്നൈ: ഇനിയില്ല, ആ നാദം. അവസാനമില്ലാത്തത് ആ മധുര സംഗീതത്തിന് മാത്രം. ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കലാ ലോകം വിടചൊല്ലി. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈ തിരുവള്ളൂരിലെ താമരൈപാക്കത്തിലെ ഫാം ഹൗസിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മകന്‍ എസ്.പി ചരണാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. തങ്ങളുടെ പ്രിയഗായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് എത്തിയത്.
നഷ്ടം, നൊമ്പരം, പാടിത്തീരാതെ എസ്‌പിബി: കണ്ണീർപൂക്കളോടെ വിട
മകന്‍ എസ്.പി ചരണാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്.
ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി.ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. തുടര്‍ന്ന് രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പി നടത്തി. പിന്നീട് കൊവിഡ് ബേധമായെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ വെന്‍റിലേറ്റര്‍ നീക്കിയിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എസ്.പി.ബിയുടെ നില കൂടുതല്‍ വഷളാകുകയും വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. 40,000ലധികം ഗാനങ്ങൾ ആലപിക്കുകയും 72ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും സൂപ്പർതാരങ്ങൾക്കടക്കം ശബ്‌ദം നൽകുകയും ചെയ്‌ത കലാകാരന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സംഗീതലോകം.