ന്യൂഡല്‍ഹി:പ്രശസ്‌ത മറാത്തി നടി ആശാലത വബ്‌ഗോയങ്കര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 79 വയസായിരുന്നു. മുതിർന്ന സിനിമാതാരവും നാടകകലാകാരിയുമായ ആശാലത സത്താറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് വൈറസ് ബാധയേറ്റതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന്, കഴിഞ്ഞ ആഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു.
നടി ആശാലത കൊവിഡ് ബാധിച്ച് മരിച്ചു - Ashalatha death corona
ഒരു ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് വൈറസ് ബാധയേറ്റതെന്നാണ് റിപ്പോർട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായിരുന്നു
ഗോവാ സ്വദേശിയായ ആശാലത മറാത്തിയിലും ഹിന്ദിയിലുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അപ്‌നേ പരേശായ, അഹിസ്‌ത അഹിസ്‌ത, വോ സാത് ദിന്‍, നമക് ഹലാല്‍, സഞ്ജീര്‍, അങ്കുഷ് ചിത്രങ്ങളാണ് താരത്തിന്‍റെ പ്രശസ്‌ത ബോളിവുഡ് ചിത്രങ്ങൾ. ഇതിന് പുറമെ, നിരവധി മറാത്തി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും അവർ അഭിനയിച്ചു. ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ആശാലതയുടെ വിയോഗത്തിൽ ആദരാഞ്ജലി അറിയിച്ചു. മറാത്തി സിനിമാ മേഖലയിലെ നിരവധി പ്രമുഖരും ബോളിവുഡ് നടി ഷബാന ആസ്‌മി ഉൾപ്പടെയുള്ളവരും മുതിർന്ന മറാത്തി താരത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്‌തു.