മുതിര്‍ന്ന ഹിന്ദി- മറാഠി നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 81വയസായിരുന്നു. മുംബൈ താനെ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുതിർന്ന നടൻ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു - marathi actor kishore nandlaskar news
വാസ്തവ്, സിമ്പ, സിംഗം എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിനും ഇന മിന ടിക്ക, മിസ് യു മിസ്, ജരാ ജപുൻ കാര, ഹലോ ഗന്ധേ സർ തുടങ്ങിയ ചിത്രങ്ങളിലൂടെ മറാത്തി ചലച്ചിത്രരംഗത്തും പ്രശസ്തനായ താരമാണ് കിഷോര്‍ നന്ദലസ്‌കര്‍.

മുതിർന്ന നടൻ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഇന മിന ടിക്ക, മിസ് യു മിസ്, ജരാ ജപുൻ കാര, ഹലോ ഗന്ധേ സർ തുടങ്ങിയ മറാഠി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം വാസ്തവ്, സിമ്പ, സിംഗം എന്നീ ഹിന്ദി ചിത്രങ്ങളിലും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോളിവുഡ് താരങ്ങളായ ഗോവിന്ദ, രൺവീർ സിങ്, മനോജ് ബാജ്പേയ് എന്നിവർ താരത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.