മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കി വരുണ്‍ ധവാന്‍ - വരുണ്‍ ധവാന്‍ സിനിമകള്‍
സ്‌കൂബ ഡൈവിങ് നടത്തുന്ന വീഡിയോയും വരുണ്‍ ധവാന്‍ പങ്കുവെച്ചിട്ടുണ്ട്. കൂലി നമ്പര്‍ 1 ആണ് അണിയറയില്‍ ഒരുങ്ങുന്ന വരുണ്‍ ധവാന്‍ ചിത്രം
ലോക്ക് ഡൗണും കൊവിഡും തീര്‍ത്ത വിരസതയെല്ലാം മാറാന്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് യൂത്ത് സ്റ്റാര്‍ വരുണ്‍ ധവാന്‍. ആരെയും അതിശയിപ്പിക്കുന്ന സ്‌കൂബ ഡൈവിങിന്‍റെ അണ്ടര്‍ വാട്ടര്‍ വീഡിയോകള്‍ വരുണ്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. നീണ്ടുപരന്ന് കിടക്കുന്ന ഇലംനീല കടലില്‍ മറ്റുള്ളവര്‍ക്കൊപ്പം ആഴത്തില്‍ ഊളിയിടുകയാണ് വരുണ്‍ ധവാന്‍. ഒപ്പം മാലിയുടെ ദൃശ്യഭംഗി വിവരിക്കുന്ന നിരവധി ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ കൊവിഡ് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന സന്തോഷം വരുണ്‍ പങ്കുവെച്ചിരുന്നു. കൂലി നമ്പര്‍ 1 ആണ് അണിയറയില്‍ ഒരുങ്ങുന്ന വരുണ്‍ ധവാന്‍ ചിത്രം. നടന്‍റെ പിതാവ് 1995ല്‍ ഒരുക്കിയ ഇതേപേരിലുള്ള ചിത്രത്തിന്‍റെ റീമേക്കാണിത്. ചിത്രത്തില്‍ സാറാ അലിഖാനാണ് നായിക.