കേരളം

kerala

ETV Bharat / sitara

ബാലാ ചാലഞ്ച് ഏറ്റെടുത്ത് ധവാനും, ഗാനം എൻട്രി പഞ്ചിന് സൂപ്പറെന്ന് താരം - akshay kumar's new song

സൈത്താൻ കാ സാല അനുകരിക്കുന്നവർ വീഡിയോ ഷെയർ ചെയ്യാൻ അക്ഷയ് കുമാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങൾ ആയുഷ്‌മാൻ ഖുറാനയും രൺവീർ സിങ്ങും ഇതിന് മുമ്പ് തന്നെ ബാലാ ചാലഞ്ച് ഏറ്റെടുത്തിരുന്നു.

ബാലാ ചാലഞ്ച് ഏറ്റെടുത്ത് ധവാനും

By

Published : Oct 13, 2019, 9:18 AM IST

ഹൗസ്‌ഫുൾ-4 ലെ സൈത്താൻ കാ സാല ഗാനത്തിന് വമ്പിച്ച പ്രതികരണമാണുള്ളത്. ബാലാ ബാലാ എന്ന് പാടി രാജകീയ പ്രൗഡിയിൽ വരുന്ന അക്ഷയ്‌കുമാറും ഒപ്പം നൃത്തം ചെയ്യുന്ന പെൺകുട്ടികളും ഹൗസ്‌ഫുളിന്‍റെ മറ്റ് പതിപ്പുകൾ പോലെ പ്രേക്ഷകരെ ചിരിപ്പിക്കുമെന്നതിലും സംശയമില്ല.

ആരാധകർ മാത്രമല്ല, ബോളിവുഡ് താരങ്ങളും ബാല ഏറ്റെടുത്ത് കഴിഞ്ഞു. യുവതാരം വരുൺ ധവാൻ സൈത്താൻ കാ സാലയ്ക്ക് നൃത്തം ചെയ്‌താണ് ഗാനത്തിനും ഹൗസ്‌ഫുൾ ടീമിനും ആശംസയറിയിച്ചത്. അക്ഷയെപ്പോലെ യുവതാരവും ചുവടുകൾ വെക്കുന്നുണ്ട്. ബാലായുടെ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും ധവാനൊപ്പം ചേരുന്നുണ്ട്. എല്ലാ ദിവസവും സെറ്റിലേക്ക് വരുന്നത് ബാലായുടെ ചുവടുകൾ വച്ചാണെന്ന് വരുൺ ധവാൻ തന്‍റെ ട്വീറ്റിൽ പറയുന്നു.
ഹൗസ്‌ഫുൾ-4 ന്‍റെ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ തന്നെയാണ് ചിത്രീകരണം തുടരുന്ന 'കൂലി നമ്പർ വണ്ണി'ലെ ഗാനവും കൊറിയോഗ്രാഫി ചെയ്യുന്നത്. വരുൺ ധവാനാണ് 2020ൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ നായകൻ. താരത്തിന്‍റെ ട്വിറ്റർ വീഡിയോക്ക് കില്ലാഡി സ്റ്റാർ നന്ദി പറഞ്ഞത് എൻട്രിക്ക് ഏറ്റവും മികച്ചതാണ് ധവാന്‍റെ പ്രകടനമെന്ന് മറുപടിയുമായായിരുന്നു.

ഷൈതാൻ കാ സാല റിലീസ് ചെയ്‌തപ്പോൾ ഗാനത്തിലെ ചുവടുകൾ അനുകരിക്കുന്ന വീഡിയോ ഷെയർ ചെയ്യാൻ അക്ഷയ് കുമാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഗാനത്തിന്‍റെ കൊറിയോഗ്രാഫറിനൊപ്പം ബദ്‌ലാപൂർ ഫെയിം കൂടി പാട്ട് ഏറ്റെടുത്തതോടെ ആയുഷ്‌മാൻ ഖുറാനക്കും രൺവീർ സിങിനും ശേഷം ബാലാ ചാലഞ്ച് ബോളിവുഡിന്‍റെ ട്രെന്‍റാകുകയാണ്.

ABOUT THE AUTHOR

...view details