കേരളം

kerala

ETV Bharat / sitara

'ഗെറ്റ് വെല്‍ സൂണ്‍' സന്ദേശങ്ങള്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു-വരുണ്‍ ധവാന്‍ - Varun Dhawan covid

ജഗ് ജഗ് ജീയോ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് വരുണിന് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് വരുണിന്‍റെ ഏറ്റവും പുതിയ സിനിമ കൂലി നം.1ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്

Varun Dhawan latest instagram post  'ഗെറ്റ് വെല്‍ സൂണ്‍' സന്ദേശങ്ങള്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു-വരുണ്‍ ധവാന്‍  വരുണ്‍ ധവാന്‍ കൊവിഡ്  വരുണ്‍ ധവാന്‍ സിനിമകള്‍  വരുണ്‍ ധവാന്‍ വാര്‍ത്തകള്‍  Varun Dhawan covid  Varun Dhawan films
'ഗെറ്റ് വെല്‍ സൂണ്‍' സന്ദേശങ്ങള്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു-വരുണ്‍ ധവാന്‍

By

Published : Dec 7, 2020, 1:57 PM IST

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചത്. ജഗ് ജഗ് ജീയോ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് വരുണിന് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് വരുണിന്‍റെ ഏറ്റവും പുതിയ സിനിമ കൂലി നം.1ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. കൊവിഡ് വരാതിരിക്കാന്‍ താന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് വരുണ്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ കോളിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വൈറ്റമിന്‍ ഫ്രണ്ട്‌സ് എന്ന അടിക്കുറിപ്പിലായിരുന്നു കുറിപ്പ്.

'മഹാമാരിയുടെ കാലത്ത് ജോലിയിലേക്ക് മടങ്ങിയതോടെ ഞാന്‍ കൊവിഡ് ബാധിതനായി. നിര്‍മാതാക്കള്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒന്നും അസംഭവ്യമല്ലല്ലോ പ്രത്യേകിച്ച്‌ കൊവിഡ് 19. അതിനാല്‍ ദയവായി കുറച്ചധികം ശ്രദ്ധിക്കുക. ഞാന്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. 'ഗെറ്റ് വെല്‍ സൂണ്‍' സന്ദേശങ്ങള്‍ എന്‍റെ ആത്മവിശ്വാസം ഓരോ ദിവസവും വര്‍ധിപ്പിക്കുന്നു' വരുണ്‍ കുറിച്ചു.

കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ജഗ് ജഗ് ജിയോ. അനില്‍ കപൂര്‍, കിയാര അധ്വാനി, നീതു കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details