ബോളിവുഡ് അഭിനേതാക്കളായ അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, നീതു കപൂര്‍ എന്നിവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 'ജഗ് ജഗ് ജിയോ' എന്ന രാജ് മെഹ്ത സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ രാജ് മെഹ്തയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കള്‍ക്കും സംവിധായകനും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
അനില്‍ കപൂര്‍, വരുണ്‍ധവാന്‍, നീതു കപൂര്‍ എന്നിവര്‍ക്ക് കൊവിഡ് - അനില്‍ കപൂര്‍, വരുണ്‍ധവാന്‍, നീതു കപൂര്‍
അഭിനേതാക്കള്‍ക്കും സംവിധായകനും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചണ്ഡീഗഡില്‍ നവംബര്‍ 16നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്
അനില്‍ കപൂര്‍, വരുണ്‍ധവാന്‍, നീതു കപൂര്‍ എന്നിവര്‍ക്ക് കൊവിഡ്
ചണ്ഡീഗഡില്‍ നവംബര്‍ 16നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പേ എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിങിനായി പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ നേരത്തെ അഭിനേതാക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരുന്നു.
Last Updated : Dec 5, 2020, 6:39 AM IST