സ്വാതന്ത്ര്യത്തിന്‍റെ സംഗീതം; ഒന്നിച്ച് താരങ്ങള്‍ - mohanlal Vande Mataram
സംഗീതവും നിര്‍മാണവും ഡോ.എല്‍ സുബ്രഹ്മണ്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. ഫിലിം സ്കോറിങ് അക്കാദമി ഓഫ് യൂറോപ്പാണ് ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത്
![സ്വാതന്ത്ര്യത്തിന്‍റെ സംഗീതം; ഒന്നിച്ച് താരങ്ങള്‍ വന്ദേമാതരം ആലപിച്ച് താരങ്ങള്‍, ഒപ്പം മോഹന്‍ലാലും മോഹന്‍ലാല്‍ വന്ദേമാതരം mohanlal Vande Mataram Vande Mataram | Celebrating 74th year of India Independence](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8429403-207-8429403-1597477962824.jpg)
ഭാരതം 74ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സുദിനത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖര്‍ക്കൊപ്പം വന്ദേമാതരം ആലപിക്കുന്ന വീഡിയോഗാനം പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പം എസ്.പി ബാലസുബ്രഹ്മണ്യം, ഹേമ മാലിനി, ഇഷ ഡിയോള്‍, ജൂഹി ചൗള, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, കുമാര്‍ സാനു തുടങ്ങിയവരും അണിചേര്‍ന്നിട്ടുണ്ട്. സംഗീതവും നിര്‍മാണവും ഡോ.എല്‍ സുബ്രഹ്മണ്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. ഫിലിം സ്കോറിങ് അക്കാദമി ഓഫ് യൂറോപ്പാണ് ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത്. സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം തുടങ്ങിയവരും വീഡിയോയില്‍ അണിനിരക്കുന്നുണ്ട്. താടി നീട്ടി വളര്‍ത്തി കുര്‍ത്ത അണിഞ്ഞാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീഡിയോഗാനത്തിന്‍റെ പ്രൊമോ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ഗാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സംഗീതപ്രേമികളും.