ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായാണ് തെന്നിന്ത്യന്‍ ഹാസ്യനടന്മാരില്‍ പ്രമുഖനായ വിവേക് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത കേട്ടതിന്‍റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമാകാന്‍ സിനിമാലേകത്തിനോ ആരാധകര്‍ക്കോ സാധിച്ചിട്ടില്ല. ഇപ്പോള്‍ നടിയും മോഡലുമായ ഉര്‍വശി റൗട്ടേല അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള ഓര്‍മകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഉര്‍വശിയുടെ, പേര് പുറത്തുവിടാത്ത ആദ്യ തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രമായി വിവേകും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മണാലിയില്‍ പൂര്‍ത്തിയായിരുന്നു. അപ്പോള്‍ അദ്ദേഹത്തോടൊപ്പം പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉര്‍വശി പങ്കുവച്ചു. തമിഴ് ഭാഷ വശമില്ലാത്ത ഉര്‍വശിക്ക് ഇംഗ്ലീഷിലും തമിഴിലും ഡയലോഗുകള്‍ പരിഭാഷപ്പെടുത്തി പഠിപ്പിച്ച് കൊടുക്കുന്ന വിവേകിനെ കാണാം.
'അങ്ങ് നല്‍കിയ ഓര്‍മകള്‍ക്ക് നന്ദി';വിവേകുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഉര്‍വശി റൗട്ടേല - Urvashi Rautela recalls
ഉര്‍വശിയുടെ, പേര് പുറത്തുവിടാത്ത ആദ്യ തമിഴ് സിനിമയില്‍ ഒരു കേന്ദ്രകഥാപാത്രമായി വിവേകും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മണാലിയില്‍ പൂര്‍ത്തിയായിരുന്നു.
Also read: 'എന്തു ധരിക്കണമെന്നുള്ളതൊക്കെയും എന്റെയിഷ്ടം' ; ശ്രദ്ധനേടി ആര്യയുടെ 'അങ്ങനെ വേണം'
'നിങ്ങളെപ്പോലുള്ള ഒരു ഇതിഹാസത്തിനൊപ്പം എന്‍റെ ആദ്യ തമിഴ് സിനിമയിൽ പ്രവർത്തിക്കാന്‍ സാധിച്ച അനുഭവം അവിസ്മരണീയമാണ്. അങ്ങയുടെ വേര്‍പാട് വിശ്വസിക്കാനാവുന്നില്ല. നിങ്ങൾ എന്നെ ഏറെ സ്നേഹത്തോടെ പരിപാലിച്ചിരുന്നു. കൂടാതെ ലോകത്തെ പരിപാലിക്കുകയും ചെയ്തു. നിങ്ങളുടെ കോമിക് ടൈമിംഗും ഡയലോഗുകളും വൃക്ഷങ്ങളോടുള്ള സ്നേഹവും വിസ്‌മരിക്കാനാകില്ല.വിവേക് സാറിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം. എന്‍റെ ജീവിതത്തിലെ ചില മികച്ച ഓർമ്മകൾ നിങ്ങളോടൊപ്പം ഉണ്ട്. എല്ലാത്തിനും നന്ദി സർ' ഉര്‍വശി കുറിച്ചു.