അറബ് ഫാഷന്‍ വീക്കിലെ ഷോസ്റ്റോപ്പറായി ബോളിവുഡ് യുവനടിയും മോഡലുമായ ഉര്‍വശി റൗട്ടേല. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത അറബ് ഫാഷന്‍ വീക്കില്‍ ഷോസ്റ്റോപ്പറാകുന്നത്. ഇരുപത്തിയാറുകാരിയായ ഉര്‍വശി റൗട്ടേല ഫാഷന്‍ വീക്കില്‍ നിന്നും പകര്‍ത്തിയ മനോഹര വീഡിയോകള്‍ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. വീഡിയോയില്‍ സില്‍വര്‍ കളറിലുള്ള വസ്ത്രങ്ങളും മനോഹരമായ വലിയ ആഭരണങ്ങളും മേക്കപ്പുമാണ് താരം അണിഞ്ഞിരിക്കുന്നത്.
അറബ് ഫാഷന്‍ വീക്കില്‍ ഷോസ്റ്റോപ്പറായി ഉര്‍വശി റൗട്ടേല - Arab Fashion Week news
ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത അറബ് ഫാഷന്‍ വീക്കില്‍ ഷോസ്റ്റോപ്പറാകുന്നത്. ഇരുപത്തിയാറുകാരിയായ ഉര്‍വശി റൗട്ടേല ഫാഷന്‍ വീക്കില്‍ നിന്നും പകര്‍ത്തിയ മനോഹര വീഡിയോകള്‍ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു
അറബ് ഫാഷന്‍ വീക്കില്‍ ഷോസ്റ്റോപ്പറായി ഉര്‍വശി റൗട്ടേല
മുന്‍ മിസ് യൂണിവേഴ്‌സ് കൂടിയായ ഉര്‍വശി വജ്രാഭരണങ്ങള്‍ക്ക് ശോഭ കൂട്ടുന്ന ഗോള്‍ഡന്‍ ഐ ഷാഡോയും അണിഞ്ഞിട്ടുണ്ട്. ഫാഷന്‍ വീക്കിലെ വിശേഷങ്ങള്‍ക്ക് പുറമെ എക്‌സ്‌പെഡീഷന്‍ മാഗസീനായി താരം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും വീഡിയോകളും ഉര്‍വശി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
'സിങ് സാബ് ദി ഗ്രേറ്റ്' എന്ന സിനിമയിലൂടെയാണ് ഉര്‍വശി അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ഹേറ്റ് സ്റ്റോറി നാല്, പാഗല്‍ പന്തി എന്നിവയാണ് ഉര്‍വശി അഭിനയിച്ച അവസാന ചിത്രം.