കേരളം

kerala

ETV Bharat / sitara

'ഉറിയുടെ' ഒരു വര്‍ഷം; ഒരുപാട് നന്ദിയെന്ന് വിക്കി കൗശല്‍ - സര്‍ജിക്കല്‍ സ്ട്രൈക്ക്

ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കവേയാണ് താരം പ്രേക്ഷകരോട് നന്ദി പറഞ്ഞത്. എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയെന്നാണ് വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

uri team celebrating first anniversery  വിക്കി കൗശല്‍  ഉറിയുടെ ഒരു വര്‍ഷം  ബോളിവുഡ് സിനിമ ഉറി  വിക്കി കൗശല്‍ ലേറ്റസ്റ്റ് ന്യൂസ്  സര്‍ജിക്കല്‍ സ്ട്രൈക്ക്  uri
ഉറിയുടെ ഒരു വര്‍ഷം; ഒരുപാട് നന്ദിയെന്ന് വിക്കി കൗശല്‍

By

Published : Jan 12, 2020, 8:20 PM IST

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമായിരുന്നു 'ഉറി: ദ സര്‍ജിക്കല്‍ സട്രൈക്ക്'. വിക്കി കൗശല്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന്‍റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ റിലീസ് ചെയ്‍തപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഉറിയിലെ പ്രകടനത്തിലൂടെ വിക്കിക്ക് ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കവേ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം.

'നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോരുത്തരില്‍ നിന്നും ഞങ്ങളുടെ സിനിമക്ക് നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി പറയുന്നു. ടീം ഉറിയുടെ നന്ദി. ഉറിയുടെ ഒരു വര്‍ഷം' ചിത്രത്തിലെ ഫോട്ടോ ഷെയര്‍ ചെയ്‍ത് വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉറിക്ക് മുമ്പ് വിക്കി കൗശല്‍ നായകനായി സിനിമകള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും ഉറിയാണ് താരത്തിന് ബ്രേക്ക് നല്‍കിയത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് വിക്കി കൗശലിന്. ആദിത്യ ധര്‍ ആണ് ഉറി സംവിധാനം ചെയ്‌തത്.

ABOUT THE AUTHOR

...view details