മുംബൈ: ഹിന്ദി സിനിമാ- ടെലിവിഷൻ താരം സിദ്ധാർഥ് ശുക്ല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വയസായിരുന്നു. ബിഗ് ബോസ് 13 സീസൺ വിജയി കൂടിയായ സിദ്ധാർഥ് ശുക്ലയെ വ്യാഴാഴ്‌ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ബോധരഹിതനായി താരത്തെ ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രി വിദഗ്‌ധർ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ബാലിക വധു എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രശസ്‌തനായ നടൻ 'ഹംപ്റ്റി ശർമ കി ദുൽഹനിയ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദിൽ സെ ദിൽ തക് എന്ന സീരിയലിലും പ്രധാന വേഷം ചെയ്‌തു. ജതല് ദിഖലാ ജാ 6, ഫിയർ ഫാക്‌ടർ: ഖാത്രോൺ കേ കില്ലാഡി തുടങ്ങിയ റിയാലിറ്റി ഷോയിലും ഭാഗമായിരുന്നു.
Also Read: ദീപിക വീണ്ടും ഹോളിവുഡിൽ ; രണ്ടാം വരവിൽ മുന്നണിയിലും പിന്നണിയിലും
ടെലിവിഷൻ- സീരിയൽ രംഗത്തെ നിരവധി പ്രമുഖർ സിദ്ധാർഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം അറിയിച്ചു.