ബോളിവുഡ് നടി തപ്സി പന്നുവിന്‍റെ പുതിയ ചിത്രം തപ്പടിന്‍റെ ഫസ്റ്റ്ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുഖത്ത് ശക്തമായി അടിയേറ്റ് പുളയുന്ന തപ്സി പന്നുവിന്‍റെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നാളെ എത്തും. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അനുഭവ് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഫെബ്രുവരി 28ന് ചിത്രം തീയേറ്ററുകളിലെത്തും.
മുഖത്ത് ശക്തമായ അടിയേറ്റ് വാങ്ങി തപ്സി പന്നു; തപ്പട് ട്രെയിലറിന്‍റെ വരവറിയിച്ച് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ - Anubhav Sinha
തപ്പടിന്‍റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
മുഖത്ത് ശക്തമായ അടിയേറ്റ് വാങ്ങി തപ്സി പന്നു; തപ്പട് ട്രെയിലറിന്‍റെ വരവറിയിച്ച് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചാണ് സിനിമ ഒരുങ്ങുന്നതെന്നാണ് ഫസ്റ്റ്ലുക്കില്‍ നിന്ന് മനസിലാകുന്നത്. പവയില്‍ ഗുലാട്ടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.