കേരളം

kerala

ETV Bharat / sitara

ടൈഗറിന്‍റെ 'ഹീറോപന്തി 2' റിലീസ്‌ തീയതി പുറത്ത്‌ - ടൈഗറിന്‍റെ 'ഹീറോപന്തി 2'

Heropanti 2 release on Eid: ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപന്തി 2' റിലീസ്‌ തീയതി പുറത്ത്. ഈദ്‌ റിലീസ്‌ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക

Heropanti 2 release on Eid  Heropanti 2 poster  Tiger Shroff Tara Sutaria teamup  Heropanti 2 cast and crew  Tiger Shroff debut Heropanti  ടൈഗറിന്‍റെ 'ഹീറോപന്തി 2'  'ഹീറോപന്തി 2' റിലീസ്‌ തീയതി പുറത്ത്‌
ടൈഗറിന്‍റെ 'ഹീറോപന്തി 2' റിലീസ്‌ തീയതി പുറത്ത്‌

By

Published : Feb 12, 2022, 8:41 PM IST

Heropanti 2 release on Eid: ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപന്തി 2' യുടെ റിലീസ്‌ തീയതി പുറത്തുവിട്ടു. ടൈഗര്‍ ഷ്രോഫിനെ നായകനാക്കി അഹമ്മദ്‌ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈദ്‌ റിലീസായി ഏപ്രില്‍ 29നാണ് പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക.

Heropanti 2 poster: 'ഹീറോപന്തി 2' ന്‍റെ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടാണ് റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. ടൈഗര്‍ ഷ്രോഫും പോസ്‌റ്റര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌.

Tiger Shroff Tara Sutaria teamup: താര സുതാര്യയാണ് ചിത്രത്തില്‍ ടൈഗറിന്‍റെ നായികയായെത്തുന്നത്‌. 'സ്‌റ്റുഡന്‍റ്‌ ഓഫ്‌ ദി ഇയര്‍ 2' ന്‌ ശേഷം ടൈഗറും താരയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. നവാസുദ്ദീന്‍ സിദ്ദിഖിയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.

Also Read: സാരിയെ പ്രണയിച്ച്‌ ആലിയ... ഗ്ലാമറസ്സായി അനന്യ പാണ്ഡേ

Heropanti 2 cast and crew: നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ്‌ നദിയാദ്‌വാല ആണ് നിര്‍മാണം. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. രജത്‌ അറോറ രചനയും നിര്‍വഹിക്കും.

Tiger Shroff debut Heropanti: ഇന്ത്യന്‍ സ്‌ക്രീനിലെ ആക്ഷന്‍ ഹീറോകളില്‍ മുന്‍നിരക്കാരനായ ടൈഗറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു 'ഹീറോപന്തി'. 2014ലാണ് 'ഹീറോപന്തി'യുടെ ആദ്യ ഭാഗം റിലീസ്‌ ചെയ്‌തത്‌. 'ബാഗി 3'ന്‌ ശേഷം തിയേറ്ററുകളിലെത്തുന്ന ടൈഗര്‍ ചിത്രം കൂടിയാണിത്‌.

ABOUT THE AUTHOR

...view details