2007ല്‍ പുറത്തിറങ്ങി വന്‍ വിജയമായ ബോളിവുഡ് സിനിമ അപ്നേക്ക് രണ്ടാം ഭാഗവുമായി ഡിയോള്‍ കുടുംബം മടങ്ങി വരുന്നു. ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടാം ഭാഗം വരുന്ന സന്തോഷം പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ധര്‍മേന്ദ്രയുടെ കൊച്ചുമകന്‍ കരണ്‍ ഡിയോളും രണ്ടാംഭാഗത്തില്‍ അഭിനയിക്കും. വാര്‍ത്ത പുറത്തുവന്നതോടെ ഡിയോള്‍ കുടുംബത്തിലെ മൂന്ന് തലമുറയെ ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന സന്തോഷമാണ് ആരാധകര്‍ക്ക്.
അപ്നേ രണ്ടാംഭാഗത്തിനായി ഡിയോളുകള്‍ മടങ്ങി വരുന്നു - DEOLS IN APNE 2
ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടാം ഭാഗം വരുന്ന സന്തോഷം പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ധര്‍മേന്ദ്രയുടെ കൊച്ചുമകന്‍ കരണ്‍ ഡിയോളും രണ്ടാംഭാഗത്തില്‍ അഭിനയിക്കും

രണ്ടാം ഭാഗം അനില്‍ ശര്‍മയാണ് സംവിധാനം ചെയ്യുക. അടുത്തവര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങി ദീപാവലിക്ക് റിലീസിനെത്തിക്കാനാണ് തീരുമാനം. 'മൂന്ന് തലമുറയെ ഒന്നിച്ച് നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് ഞാന്‍. ഷൂട്ടിങ് തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുന്നു....' ധര്‍മേന്ദ്ര സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ധര്‍മേന്ദ്രയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമായിരുന്നു ആദ്യഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കിറോണ്‍ ഖേര്‍, ശില്‍പ ഷെട്ടി, കത്രീന കൈഫ് എന്നിവര്‍ ചിത്രത്തില്‍ നായികമാരായി. തന്‍റെ മക്കള്‍ ബോക്‌സിങ് ചാമ്പ്യന്മാരാകണമെന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിന്‍റെ കഥയാണ് അപ്നെ പറഞ്ഞത്. ഇളയ മകന് പരിക്കേറ്റ ശേഷം, മൂത്ത മകന്‍ പിതാവിന്‍റെ സ്വപ്നം നിറവേറ്റാന്‍ തീരുമാനിക്കുന്നതാണ് കഥ.