കേരളം

kerala

ETV Bharat / sitara

ജീവന് ഭീഷണിയുണ്ട്, സുരക്ഷ നല്‍കാന്‍ അധികൃതര്‍ സഹായിക്കണമെന്ന് റിയ ചക്രബര്‍ത്തി

തന്‍റെയും കുടുംബാം​ഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. റിയയുടെ വീടിന് മുമ്പില്‍ മാധ്യമങ്ങള്‍ തടിച്ച് കൂടി നില്‍കുന്ന വീഡിയോയും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

rhea asks for police protection  rhea chakraborty asks for police protection  rhea chakraborty father  rhea chakraborty latest news  ജീവന് ഭീഷണിയുണ്ട്, സുരക്ഷ നല്‍കാന്‍ അധികൃതര്‍ സഹായിക്കണമെന്ന് റിയ ചക്രബര്‍ത്തി  റിയ ചക്രബര്‍ത്തി  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്
ജീവന് ഭീഷണിയുണ്ട്, സുരക്ഷ നല്‍കാന്‍ അധികൃതര്‍ സഹായിക്കണമെന്ന് റിയ ചക്രബര്‍ത്തി

By

Published : Aug 27, 2020, 4:26 PM IST

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്‍റെ കുടുംബം കുറ്റം ആരോപിക്കുന്ന നടി റിയ ചക്രബര്‍ത്തി ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത്. ഇപ്പോള്‍ തന്‍റെയും കുടുംബാം​ഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. റിയയുടെ വീടിന് മുമ്പില്‍ മാധ്യമങ്ങള്‍ തടിച്ച് കൂടി നില്‍കുന്ന വീഡിയോയും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സഹായം അഭ്യര്‍ഥിച്ച്‌ പൊലീസിനേയും മറ്റ് അന്വേഷണ ഏജന്‍സിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു. ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ഒരു വീഡിയോയും റിയ പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റിന്‍റെ കോമ്പൗണ്ടില്‍ കയറിയെന്നും അച്ഛനേയും സെക്യൂരിറ്റിക്കാരനേയും ആക്രമിച്ചുവെന്നും പോസ്റ്റില്‍ റിയ പറയുന്നുണ്ട്. ഇത് ഒരു കുറ്റമല്ലേ എന്നും താരം ചോദിക്കുന്നുണ്ട്.

'ഇതാണ് എന്‍റെ വീടിന്‍റെ പുറത്തെ അവസ്ഥ... ആ കയറി വരുന്നത് എന്‍റെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രബര്‍ത്തിയാണ്. അദ്ദേഹം മുന്‍ ആര്‍മി ഓഫീസര്‍ കൂടിയാണ്. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ വീടുവിട്ട് പുറത്തുപോകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലൂടെയാണ് കടന്നുവരുന്നത്. എന്‍റെ ജീവനും കുടുംബാംഗങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കല്‍ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സികളെ ഇക്കാര്യം ധരിപ്പിച്ചു. അവരില്‍ നിന്നും നടപടി ഇല്ല. ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്...? സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ്... നിങ്ങള്‍ ദയവായി ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. എങ്കില്‍ മാത്രമാണ് കേസില്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ കഴിയൂ....' റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ABOUT THE AUTHOR

...view details