കേരളം

kerala

ETV Bharat / sitara

സോയാ ഫാക്ടറിന് ആശംസകളുമായി ക്രിക്കറ്റ് ദൈവം - ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട ശേഷമാണ് സച്ചിന്‍ സോനത്തിനും ദുല്‍ഖറിനും ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്

ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട ശേഷമാണ് സച്ചിന്‍ സോനത്തിനും ദുല്‍ഖറിനും ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്

സോയാ ഫാക്ടറിന് ആശംസകളുമായി ക്രിക്കറ്റ് ദൈവം

By

Published : Sep 12, 2019, 7:01 PM IST

സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനെത്തുന്ന ദുല്‍ഖര്‍ സല്‍‌മാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന് ആശംകളുമായി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കഥപറയുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. ദുല്‍ഖറിനും സോനത്തിനും ഭാവുകങ്ങള്‍ നേരുന്നുവെന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ‍2008ല്‍ പുറത്തിറങ്ങിയ അനുജ ചൗഹാന്‍റെ നോവല്‍ പ്രമേയമാക്കിയുള്ളതാണ് ചിത്രം. 2011 ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെയും ടീമിന്‍റെ പബ്ലിക് റിലേഷന്‍സിനായി ടീമിനൊപ്പം ചേരുന്ന യുവതിയുടെയും കഥയാണ് ദി സോയാ ഫാക്ടര്‍.

ഇന്ത്യന്‍ ടീം ക്യാപ്റ്റനായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട ശേഷമാണ് സച്ചിന്‍ സോനത്തിനും ദുല്‍ഖറിനും ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. സച്ചിന്‍റെ ട്വീറ്റ് കണ്ടതോടെ ദുല്‍ഖറും സോനവും നന്ദി പറഞ്ഞ് റീ ട്വീറ്റ് ചെയ്തു. സച്ചിന് പുറമെ സേവാഗ്, കരണ്‍ ജോഹര്‍, സുജോയ് ഘോഷ് അടക്കമുള്ള പ്രമുഖരും ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. അഭിഷേക് വര്‍മ സംവിധാനം ചെയ്ത ചിത്രം ഈ മാസം ഇരുപതിന് തീയേറ്ററുകളിലെത്തും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details