തെലുങ്ക് സൂപ്പര്‍ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് സിനിമ ലിഗറിന്‍റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും. പുരി ജഗന്നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക. കരൺ ജോഹർ നിർമിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും. സിനിമയില്‍ നടി ചാര്‍മി കൗറും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ലിഗർ പാന്‍ ഇന്ത്യ ചിത്രമായിരിക്കും. ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം നിർമാതാവ് കരൺ ജോഹർ വിശദമാക്കിയിരുന്നു.
വിജയ് ദേവരകൊണ്ട ചിത്രം ലിഗറിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു - movie Liger release date out now
പുരി ജഗന്നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.
രാം പോതിനേനി അഭിനയിച്ച ഐസ്‌മാര്‍ട്ട് ശങ്കര്‍ എന്ന ആക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകനാണ് പുരി ജഗന്നാഥ്. അനന്യയുടെ തെലുങ്കില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ലിഗര്‍. ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോള്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍ ലിഗറിന്‍റെ പടുകൂറ്റന്‍ പോസ്റ്ററില്‍ ബിയര്‍ അഭിഷേകം നടത്തുന്ന വീഡിയോ വൈറലായിരുന്നു. ഒരു ബോക്സറുടെ ലുക്കിലായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കില്‍ വിജയ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഒരു വടി മണ്ണിലേക്ക് ആഴത്തികൊണ്ട് ആക്രോശിക്കുന്ന വിജയ്‌യാണുള്ളത്. ഇതുവരെ ആരും ചെയ്‌തിട്ടില്ലാത്ത സിനിമയാണ് ലിഗറെന്നും ചിത്രത്തിനായി സ്പെഷ്യല്‍ വര്‍ക്കൗട്ട് അടക്കമുള്ള നടത്തുന്നുണ്ടെന്നും നേരത്തെ വിജയ് വ്യക്തമാക്കിയിരുന്നു.