ഇന്ത്യൻ ചലച്ചിത്രങ്ങളുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട പരമോന്നത ബോഡിയായ എഫ്‌കാറ്റ് (ദി ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലറ്റ് ട്രിബ്യൂണല്‍)നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം. കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ എഫ്‌കാറ്റ് ഇനിമുതൽ പ്രാബല്യത്തിൽ ഇല്ലെന്നും ചലച്ചിത്രപ്രവർത്തകർ അവരുടെ പരാതികൾ പരിഹരിക്കുന്നതിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും വ്യക്തമാക്കുന്നു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) ഉത്തരവുകൾക്കെതിരെ ചലച്ചിത്ര പ്രവർത്തകർക്ക് പരാതികൾ ബോധിപ്പിക്കാനും അപ്പീലുകൾ നൽകാനുമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു എഫ്‌കാറ്റ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്‌കാറ്റ് 1952ലെ സിനിമാറ്റോഗ്രാഫ് നിയമം സെക്ഷൻ 5 ഡി (1952 ലെ 37) പ്രകാരമാണ് രൂപീകരിച്ചത്. വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 1983ലാണ് എഫ്‌കാറ്റ് നിലവിൽ വന്നത്.