The Kashmir Files at par with Baahubali 2: വിവേക് അഗ്‌നിഹോത്രിയുടെ ഏറ്റവും ഒടുവിലായി റിലീസായ 'ദ് കാശ്‌മീര്‍ ഫയല്‍സ്' ബോക്‌സ്‌ഓഫീസില്‍ കുതിക്കുകയാണ്. മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലാണ് കാശ്‌മീര്‍ ഫയല്‍സ് പ്രദര്‍ശനത്തിനെത്തിയത്.
അക്ഷയ് കുമാറിന്‍റെ 'ബച്ചൻ പാണ്ഡേ' റിലീസ് ചെയ്‌തിട്ടും കാശ്‌മീര്‍ ഫയല്‍സ് ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്‌ത് എട്ടാം ദിനം, ചിത്രം 'ബാഹുബലി 2'ന് തുല്യമായ കലക്ഷനാണ് നേടിയിരിക്കുന്നത്.
The Kashmir Files box office collection: 'ദ് കാശ്‌മീര്‍' ഫയല്‍സിന്‍റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ട്രെയ്‌ഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് പുറത്തുവിട്ടത്. 'ദ് കാശ്‌മീര്‍ ഫയല്‍സ്' ചരിത്രം കുറിച്ചിരിക്കുകയാണ്. എട്ടാം ദിനത്തില്‍ 19.15 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 19.75 കോടിയാണ് 'ബാഹുബലി 2' ന്‍റെ എട്ട് ദിന ബോക്‌സ്‌ഓഫീസ് കലക്ഷന്‍. എട്ട് ദിനം കൊണ്ട് 'ദംഗള്‍' നേടിയത് 18.59 കോടിയാണ്. 116.45 കോടി ആണ് 'കാശ്‌മീര്‍ ഫയല്‍സിന്‍റെ ഇതുവരെയുള്ള ആകെ ബോക്‌സ്‌ഓഫീസ് കലക്ഷന്‍.