കേരളം

kerala

ETV Bharat / sitara

പരിനീതി, അതിഥി റാവു ഹൈദരി; 'ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ' അടുത്ത മാസം നെറ്റ്ഫ്ലിക്‌സിൽ

2015ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പൗള ഹാക്കിൻസിന്‍റെ ദി ഗേൾ ഓൺ ദി ട്രെയ്ൻ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ ഒരുക്കുന്നത്.

By

Published : Jan 13, 2021, 5:09 PM IST

ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ സിനിമ വാർത്ത  പരിനീതി അതിഥി റാവു ഹൈദരി സിനിമ വാർത്ത  പരിനീതി ചോപ്ര ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ വാർത്ത  റിഭു ദാസ് ഗുപ്ത സിനിമ വാർത്ത  netflix aditi rao hydari parineeti chopra news  the girl on the train aditi rao hydari news  the girl on the train parineeti chopra news
ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ അടുത്ത മാസം നെറ്റ്ഫ്ലിക്‌സിൽ

പരിനീതി ചോപ്രക്കൊപ്പം അതിഥി റാവു ഹൈദരി, കിർതി കുൽഹരി, അവിനാശ് തിവാരി, വിശാഖ് വട്ഗാമ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഹിന്ദി മിസ്റ്ററി ത്രില്ലറാണ് ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ. ഇംഗ്ലീഷ് ചിത്രം ദി ഗേള്‍ ഓണ്‍ ദി ട്രെയിനിനെ അതേ പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രം റിഭു ദാസ് ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്.

സ്ത്രീപ്രാധാന്യമുള്ള സിനിമയാക്കി ഒരുക്കുന്ന ദി ഗേള്‍ ഓണ്‍ ദി ട്രെയിൻ അടുത്ത മാസം 26നാണ് പ്രദർശനത്തിന് എത്തുന്നത്. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലയൻസ് എന്‍റർടെയ്‌ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്.

2015ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പൗള ഹാക്കിൻസിന്‍റെ ദി ഗേൾ ഓൺ ദി ട്രെയ്ൻ എന്ന നോവലിൽ നിന്നുമാണ് ചിത്രത്തിന്‍റെ കഥയെടുത്തിട്ടുള്ളത്. തന്‍റെ കരിയറിലെ ഏറ്റവും നിർണായകമായ ചിത്രമാണിതെന്നും മീര ദേവ് എന്ന കഥാപാത്രം ഏറെ ബുദ്ധിമുട്ടിയാണ് അവതരിപ്പിച്ചതെന്നും പരിനീതി മുൻപ് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details